ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി യു. സി കോളേജ് ലൈബ്രറിയുടെ നേതൃത്വത്തിൽ നവംബർ 1 മുതൽ 7 വരെ,”അ മുതൽ അ൦ വരെ:പുസ്തക യാത്ര സ്വരാക്ഷരങ്ങളിലൂടെ” എന്ന വിഷയം ആസ്പദമാക്കി പുസ്തക പ്രദ൪ശന൦ സ൦ഘടിപ്പിച്ചു. മലയാള ഭാഷയിലെ സ്വരാക്ഷരങ്ങളിൽ ആരംഭിക്കുന്ന പുസ്തകങ്ങളുടെ പ്രദ൪ശന൦ അക്ഷരങ്ങൾ വഴി തെളിയ്ക്കുന്ന വായനാ യാത്രയ്ക്ക് തുടക്കം കുറിച്ചു.