Admissions
Inauguration of Kibo XS

Inauguration of Kibo XS

കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ലൈബ്രറിയിലെ പുസ്തകങ്ങളും പഠനസാമഗ്രികളും കൂടുതൽ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന കിബോ എക്‌സ്‌എസ് ഉപകരണം യൂണിയൻ ക്രിസ്ത്യൻ കോളേജ് സെൻട്രൽ ലൈബ്രറിയിൽ സജ്ജമാക്കി. റൂസ (RUSA) ഫണ്ടിന്റെ സഹായത്തോടെയാണ് ഉപകരണം ലഭ്യമാക്കിയത്. ലൈബ്രറിയിലെ പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും ഓഡിയോ രൂപത്തിലേക്ക്…

Inauguration of Kibo XS

കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ലൈബ്രറിയിലെ പുസ്തകങ്ങളും പഠനസാമഗ്രികളും കൂടുതൽ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന കിബോ എക്‌സ്‌എസ് ഉപകരണം യൂണിയൻ ക്രിസ്ത്യൻ കോളേജ് സെൻട്രൽ ലൈബ്രറിയിൽ സജ്ജമാക്കി. റൂസ (RUSA) ഫണ്ടിന്റെ സഹായത്തോടെയാണ് ഉപകരണം ലഭ്യമാക്കിയത്.

ലൈബ്രറിയിലെ പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും ഓഡിയോ രൂപത്തിലേക്ക് മാറ്റി കേൾക്കാനും പഠനത്തിനായി ഉപയോഗിക്കാനും കിബോ എക്‌സ്‌എസ് സഹായിക്കും. കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ സ്വതന്ത്രമായി പഠിക്കാനും ലൈബ്രറി സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും ഉപകരണം സഹായകമാകും.

സെൻട്രൽ ലൈബ്രറിയും മിഴി ക്ലബും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ കിബോ എക്‌സ്‌എസിന്റെ ഔപചാരിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ (പ്രൊഫ.) ഡോ. മിനി ആലീസ്, മിഴി ക്ലബ് അംഗം അതുൽ കൃഷ്ണ എന്നിവർ ചേർന്ന് നിർവഹിച്ചു. കോളേജ് മാനേജർ ഡോ. കെ. പി. ഔസേപ്പ് അധ്യക്ഷത വഹിച്ചു.

കോളേജ് ലൈബ്രേറിയൻ ചിത്ര അശോക്, മിഴി ക്ലബ് കോഡിനേറ്റർമാരായ ഡോ. ആൻ മേരി ജേക്കബ്, സവാദ് കെ എസ്, ഡോ. രജു ജസ്റ്റിൻ, തസ്നി നവാസ്, എംസിഎ ലൈബ്രേറിയൻ ഡോ. സ്മിത സി ഇളയിടം, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.